ലോ​ക്ക്ഡൗ​ണ്‍ ത​ലേ​ന്നു നീ​ല​ഗി​രി​യി​ൽ ജ​ന​ത്തി​ര​ക്ക്
Monday, May 10, 2021 12:09 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്നു മു​ത​ൽ 24 വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ നീ​ല​ഗി​രി​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​തു വ​ൻ ജ​ന​ത്തി​ര​ക്ക്. അ​വ​ശ്യ​വ​സ്തു​ക്ക​ളും ചെ​റി​യ പെ​രു​ന്നാ​ളി​നു​ള്ള വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​ങ്ങാ​ടി​ക​ളി​ലെ​ത്തി​യ​ത്.
ഊ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ഗൂ​ഡ​ല്ലൂ​ർ, ദേ​വ​ർ​ഷോ​ല, ബി​ദ​ർ​ക്കാ​ട്, കൊ​ള​പ്പ​ള്ളി, എ​രു​മാ​ട്, പ​ന്ത​ല്ലൂ​ർ, മ​സി​ന​ഗു​ഡി, ചേ​ര​ന്പാ​ടി, ഉ​പ്പ​ട്ടി തു​ട​ങ്ങി​യ ടൗ​ണു​ക​ളി​ൽ ജ​ന​ക്കൂ​ട്ടം​ത​ന്നെ കാ​ണാ​നാ​യി. സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് ര​ണ്ടു ദി​വ​സം വ​സ്ത്രാ​ല​യ​ങ്ങ​ൾ, ഫാ​ൻ​സി-​ചെ​രു​പ്പു​ക​ട​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ൾ തെ​രു​വു​ക​ളി​ൽ സ​ഞ്ച​രി​ച്ച​തും ക​ട​ക​ളി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തും. ഇ​തു കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക അ​ധി​കൃ​ത​രി​ൽ ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. ഗൂ​ഡ​ല്ലൂ​ർ, ഊ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, പ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ പോ​ലീ​സ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യി​രു​ന്നു. നീ​ല​ഗി​രി​യി​ൽ പ​തി​ദി​നം നൂ​റി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.