രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന്
Monday, May 10, 2021 12:09 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. മീ​ന​ങ്ങാ​ടി ഗോ​ൾ​ഡ​ൻ ഫു​ഡ്സി​ൽ എ​ഴു വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി, മ​ര​ക്ക​ട​വ് സ്വ​ര സ്റ്റോ​റി​ൽ ജോ​ലി ചെ​യ്ത വ്യ​ക്തി, ക​ന​റാ​ബാ​ങ്ക് ത​രു​വ​ണ ബ്രാ​ഞ്ചി​ൽ അ​ഞ്ചു വ​രെ ജോ​ലി ചെ​യ്ത​യാ​ൾ, ബ​ത്തേ​രി ആ​ഗി​ൻ അ​ഗ്രോ ഫു​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് ക​ന്പ​നി​യി​ൽ എ​ട്ടു​വ​രെ ജോ​ലി ചെ​യ്ത​യാ​ൾ, പ​ന​മ​രം ഫേ​സ്‌​ലു​ക്ക് ടെ​ക്സ്റ്റെ​യി​ൽ​സി​ൽ അ​ഞ്ചു​വ​രെ ജോ​ലി ചെ​യ്ത വ്യ​ക്തി എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
മൂ​പ്പൈ​നാ​ട് പു​ല്ലു​കു​ന്ന് കോ​ള​നി​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ൾ​ക്കു കോ​ള​നി വാ​സി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ട്. വെ​ള്ള​മു​ണ്ട കൊ​ട്ടാ​ര​കു​ന്ന് കാ​വും​കു​ന്ന് കോ​ള​നി, നെ​ൻ​മേ​നി കോ​ട്ട​യി​ൽ കോ​ള​നി, ന​ല്ലൂ​ർ​നാ​ട് ഇ​ട​വ​ക പ​തി​ക്കോ​ട്ടു​കു​ന്ന് കോ​ള​നി, പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി കോ​ള​നി, റ​സി​ഡ​ൻ​സി മ​ണ്ടാ​ടു​മൂ​ല കോ​ള​നി, പാ​ന്പാ​ല കോ​ള​നി, മു​ട്ടി​ൽ ക​ര​ടി​പ്പാ​റ ചീ​ര​മൂ​ല കോ​ള​നി, കീ​ഴാ​റ്റു​കു​ന്ന് പ​ണി​യ കോ​ള​നി, തി​രു​നെ​ല്ലി എ​ട​യൂ​ർ​ക്കു​ന്ന് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ധാ​രാ​ളം കോ​വി​ഡ് കേ​സു​ക​ളു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.