അ​ബ്ദു ഇ​വി​ടെ​യു​ണ്ട്; പു​ൽ​പ്പ​ള്ളി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളും പൂ​ച്ച​ക​ളും പ​ട്ടി​ണി​യാ​കി​ല്ല
Sunday, May 9, 2021 12:09 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ത്ര ക​ഠി​ന​മാ​യാ​ലും പു​ൽ​പ്പ​ള്ളി​യി​ലെ തെ​രു​വു​നാ​യ്ക്ക​ളും പൂ​ച്ച​ക​ളും പ​ട്ടി​ണി​യാ​കി​ല്ല. തെ​രു​വി​ന്‍റെ ഭാ​ഗ​മാ​യ നാ​യ്ക്ക​ളും പൂ​ച്ച​ക​ളും വ​യ​റൊ​ട്ടി ന​ട​ക്കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത​യു​മാ​യി ത​ട്ടു​ക​ട​ക്കാ​ര​ൻ അ​ത്തി​ക്കു​നി ചാ​ല​പ്പു​റ​ത്തു അ​ബ്ദു ഇ​വി​ടെ​യു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പു​ൽ​പ്പ​ള്ളി​യി​ൽ ത​ട്ടു​ക​ട​ക​ൾ അ​ട​ച്ചു. ഇ​തോ​ടെ വി​ശ​പ്പ​ക​റ്റാ​ൻ ഗ​തി​യി​ല്ലാ​താ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കും അ​ബ്ദു അ​ത്തി​ക്കു​നി​യി​ലെ വീ​ട്ടി​ൽ​നി​ന്നു ടൗ​ണി​ലെ​ത്തി​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ നി​ല​വി​ൽ​വ​ന്ന ഇ​ന്ന​ലെ സാ​ഹ​സ​പ്പെ​ട്ടാ​ണ് അ​ബ്ദു ഭ​ക്ഷ​ണ​വു​മാ​യി അ​ങ്ങാ​ടി​യി​ലെ​ത്തി​യ​ത്.

പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി​യാ​ണ് 54 കാ​ര​നാ​യ അ​ബ്ദു. മൂ​ന്നു പ​തി​റ്റാ​ണ്ടു മു​ന്പു പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​യ​താ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മേ​ലേ അ​ങ്ങാ​ടി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തി​യാ​ണ് ഉ​പ​ജീ​വ​നം. അ​ബ്ദു​വി​ന്േ‍​റ​ത​ട​ക്കം ത​ട്ടു​ക​ട​ക​ളി​ലെ ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ച്ചു വി​ശ​പ്പ​ക​റ്റി​യി​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളും പൂ​ച്ച​ക​ളും കു​റ​വ​ല്ല. ത​ന്‍റെ ത​ട്ടു​ക​ട​യ്ക്കു പ​രി​സ​ര​ത്തു ചു​റ്റി​ത്തി​രി​യു​ന്ന നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും അ​ബ്ദു ഒ​രി​ക്ക​ലും ശ​ല്യ​മാ​യി കാ​ണു​ക​യോ ആ​ട്ടി​യ​ക​റ്റു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ത​ട്ടു​ക​ട പൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ അ​ബ്ദു​വി​നെ നാ​യ്ക്ക​ളും പൂ​ച്ച​ക​ളും എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന ചി​ന്ത അ​ല​ട്ടി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ദി​വ​സ​വും രാ​വി​ലെ ആ​ഹാ​ര​വു​മാ​യി അ​ങ്ങാ​ടി​യി​ൽ ത​ട്ടു​ക​ട​യ്ക്ക​ടു​ത്തു എ​ത്താ​ൻ തു​ട​ങ്ങി​യ​ത്. ത​ട്ടു​ക​ട പ​രി​സ​ര​ത്തു അ​ബ്ദു​വി​നെ കാ​ത്തു​ക​ഴി​യു​ന്ന നാ​യ്ക്ക​ളും പൂ​ച്ച​ക​ളും ഇ​പ്പോ​ഴ​ത്തെ ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ൽ ഒ​ന്ന്.