ചീ​യ​ന്പ​ത്തു ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു; ഒ​രാ​ൾ​ക്കു പ​രി​ക്ക്
Saturday, May 8, 2021 11:56 PM IST
പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി റോ​ഡി​ലെ ചീ​യ​ന്പ​ത്തു ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ലോ​റി​യി​ലെ സ​ഹാ​യി ഇ​സ്മ​യി​ലി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ അ​ബ്ദു​ല്ല പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ​നി​ന്നു ക​ട​ല​പ്പി​ണ്ണാ​ക്കു​മാ​യി മു​ള്ള​ൻ​കൊ​ല്ലി​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ലോ​റി​യു​ടെ ക്യാ​ബി​നി​ൽ കു​ടു​ങ്ങി​യ ഇ​സ്മ​യി​ലി​നെ ബ​ത്തേ​രി​യി​ൽ​നി​ന്നെ​ത്തി​യ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളും കേ​ണി​ച്ചി​റ​യി​ൽ​നി​ന്നു​വ​ന്ന പോ​ലീ​സും ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.