ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ർ​ച്ച ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണം: സി.​കെ. ജാ​നു
Wednesday, May 5, 2021 1:06 AM IST
മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ വോ​ട്ടു​ക​ൾ ചോ​ർ​ന്ന​തു നേ​തൃ​ത്വം ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​വ് സി.​കെ. ജാ​നു. എ​ൻ​ഡി​എ​യി​ൽ തു​ട​രു​മെ​ന്നും ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​വ​ർ വ്യ​ക്ത​മാ​ക്കി.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വോ​ട്ട് നി​ല​നി​ർ​ത്താ​ൻ മു​ന്ന​ണി​ക്കാ​യി​ല്ല. ഇ​ക്കാ​ര്യം നേ​തൃ​ത്വം കൂ​ട്ടാ​യി പ​രി​ശോ​ധി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും​മ​റ്റും ബി​ജെ​പി വീ​ഴ്ച വ​രു​ത്തി​യ​താ​യി പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ മൊ​റാ​ഴ പ​രാ​തി ന​ൽ​കി​യ​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്നും ജാ​നു പ​റ​ഞ്ഞു.