മാ​ന​ന്ത​വാ​ടി ന​ഴ്സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി തു​ട​ങ്ങു​ന്നു
Wednesday, May 5, 2021 1:06 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ ന​ഴ്സിം​ഗ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ചു.
150 കി​ട​ക്ക സൗ​ക​ര്യ​മു​ള്ള സെ​ന്‍റ​റാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി.​വി. ജോ​ർ​ജ്, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ എം.​എം. അ​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.