ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ഇ​ന്‍റ​ർ​വ്യു നാ​ളെ
Monday, May 3, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നാ​ളെ ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. രാ​വി​ലെ പ​ത്തു​മു​ത​ൽ വീ​ഡി​യോ കോ​ൾ വ​ഴി​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ​യും പ്ര​വ​ർ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് മു​ന്പാ​യി [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. കോ​വ​ഡ് ബ്രി​ഗേ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണ് അ​യ​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ന​ന്പ​ർ, വീ​ഡി​യോ​കോ​ൾ സൗ​ക​ര്യം ല​ഭ്യ​മാ​യി​ട്ടു​ള്ള ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ബ​യോ​ഡാ​റ്റ​യി​ൽ സൂ​ചി​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-04936 293811.

ക​ഷാ​യം വി​ത​ര​ണം
ചെ​യ്തു
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ക​ഷാ​യം വി​ത​ര​ണം ചെ​യ്തു. നീ​ല​ഗി​രി എ​സ്പി പാ​ണ്ഡ്യ​രാ​ജ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ക​ഷാ​യ വി​ത​ര​ണം ന​ട​ത്തി​യ​ത്. സി​ഐ വേ​ൽ മു​രു​ക​ൻ, എ​സ്ഐ അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.