സ്വ​ന്തം ബൂ​ത്തി​ൽ പി​ന്നി​ലാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി
Monday, May 3, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​ന്തം ബൂ​ത്തി​ൽ പി​ന്നി​ലാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ് വി​ശ്വ​നാ​ഥ​ൻ. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ 107-ാം ബൂ​ത്തി​ൽ വി​ശ്വ​നാ​ഥ​ന് 391 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി ബാ​ല​കൃ​ഷ്ണ​ന് 482 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. വി​ശ്വ​നാ​ഥ​നേ​ക്കാ​ൾ 91 വോ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ൽ ഐ.​സി ബാ​ല​കൃ​ഷ്ണ​ന് ല​ഭി​ച്ച​ത്.
സി.​കെ ജാ​നു​വി​ന് 132 വോ​ട്ടു​ക​ളും ല​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വെ​ച്ച് സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി റോ​സ​ക്കു​ട്ടി​യു​ടെ ബൂ​ത്തി​ലും യു​ഡി​എ​ഫ് ലീ​ഡ് നേ​ടി. ന​ഗ​ര​സ​ഭ​യി​ലെ 117-ാം ബൂ​ത്തി​ൽ 104 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് ല​ഭി​ച്ച​ത്.
426 വോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നേ​ടി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 322 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ ജാ​നു​വി​ന് 54 വോ​ട്ടും ല​ഭി​ച്ചു. അ​തേ സ​മ​യം വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ സ്വ​ന്തം ബൂ​ത്താ​യ പൂ​താ​ടി​യി​ലെ 62-ാം ബൂ​ത്തി​ൽ 233 വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി. ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 504 വോ​ട്ടും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 271 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി 63 വോ​ട്ടും നേ​ടി.