നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ഇ​ടി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി
Monday, May 3, 2021 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി. ക​ല്ലൂ​ർ 67ൽ ​പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബ​ത്തേ​രി-​നൂ​ൽ​പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. മൈ​സൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്നു ലോ​റി. പാ​ല​ത്തി​ന് കു​റു​കെ​യാ​യി നി​ന്ന ലോ​റി ക്രെ​യി​നെ​ത്തി​യാ​ണ് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്ക് കു​റി​ച്യാ​ട് ബൂ​ത്തി​ൽ വോ​ട്ടൊ​ന്നും ല​ഭി​ച്ചി​ല്ല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​കെ ജാ​നു​വി​ന് കു​റി​ച്യാ​ട് ബൂ​ത്തി​ൽ ഒ​രു വോ​ട്ടു​പോ​ലും ല​ഭി​ച്ചി​ല്ല. നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 83-ാം ബൂ​ത്താ​യ കു​റി​ച്യാ​ട് ആ​കെ​യു​ള്ള 56 വോ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 52 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത് മൂന്നുവോ​ട്ടു​ക​ൾ. ബാ​ക്കി​യു​ള്ള ഒ​രു വോ​ട്ട് നോ​ട്ട​ക്കാ​ണ് ല​ഭി​ച്ച​ത്.
ചെ​ത​ല​യം ടൗ​ണി​ൽ നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ വ​ന​ത്തി​ലു​ള്ള കു​റി​ച്യാ​ട് ഗ്രാ​മ​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്കാ​യി അ​വി​ടെ​ത​ന്നെ ബൂ​ത്ത് സ​ജ്ജ​മാ​ക്കി​യി​രു​ന്നു.