ആ​റുവ​യ​സു​കാ​രി​ക്ക് പീ​ഡ​നം: ഒരാൾ അ​റ​സ്റ്റി​ൽ
Monday, May 3, 2021 11:58 PM IST
ഗൂ​ഡ​ല്ലൂ​ർ: ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പേ​ട്ട​ലാ​ട സ്വ​ദേ​ശി പ​ഴ​നി​വേ​ൽ (50)യെ ​പോ​ക്സോ പ്ര​കാ​രം കോ​ത്ത​ഗി​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല
ഉൗ​ട്ടി: കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല. കോ​ത്ത​ഗി​രി, കു​ഞ്ച​പ്പ​ന, ത​ട്ടം​പ്പ​ള്ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. ച​ക്ക സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും റോ​ഡു​ക​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​മ്മ​ൻ​കാ​വി​ൽ ഏ​ഴ് ആ​ന​ക​ളാ​ണ് നാ​ശം വ​രു​ത്തു​ന്ന​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തെ​ത്തി​യ ആ​ന​ക​ളെ ക​ണ്ട് ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബി​ദ​ർ​ക്കാ​ട് റേ​ഞ്ച​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ആ​ന​ക​ളെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ച്ച​ത്.