ജില്ലയിലെ വിജയികൾ
Sunday, May 2, 2021 11:50 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ണ് 46 കാ​ര​നാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും വി​ജ​യി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി വാ​ളാ​ട് ഇ​ല്ല​ത്തു​മൂ​ല കു​റി​ച്യ കോ​ള​നി​യി​ലെ ച​ന്തു-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഡി​സി​സി സെ​ക്ര​ട്ട​റി​യും ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രി​ക്കെ​യാ​ണ് ആ​ദ്യ​മാ​യി 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്. ഭാ​ര്യ ല​ക്ഷ്മി​യും കാ​വ്യ, ആ​ര്യ, അ​വി​ന എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.
ക​ൽ​പ്പ​റ്റ
ടി. ​സി​ദ്ദി​ഖ്
കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പെ​രു​മ​ണ്ണ പ​ന്നീ​ർ​ക്കു​ളം തു​വ്വ​ക്കോ​ട്ട് കാ​സിം-​ന​ബീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 47 കാ​ര​നാ​യ സി​ദ്ദി​ഖ്. കെ​എ​സ്‌​യു​വി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് എ​ത്തി​യ ഇ​ദ്ദേ​ഹം നി​ല​വി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. 2007 മു​ത​ൽ 2009 വ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും 2016 മു​ത​ൽ 2020 വ​രെ കോ​ഴി​ക്കോ​ട് ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. ബി ​കോം, എ​ൽ​എ​ൽ​ബി ബി​രു​ദ​ധാ​രി​യാ​ണ്. ഭാ​ര്യ: ഷ​റ​ഫു​ന്നി​സ. ആ​ദി​ൽ, ആ​ഷി​ഖ്, സി​ൽ​യ​സ്ദാ​ൻ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.
മാ​ന​ന്ത​വാ​ടി
ഒ.​ആ​ർ. കേ​ളു
കാ​ട്ടി​ക്കു​ളം ഓ​ല​ഞ്ചേ​രി രാ​മ​ൻ-​പ​രേ​ത​യാ​യ അ​മ്മു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ 48 ​കാ​ര​ൻ. നി​ല​വി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി(​എ​കെ​എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സി​പി​എം വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. 2006 മു​ത​ൽ 10 വ​ർ​ഷം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2016ൽ ആദ്യമായി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭാ​ര്യ ശാ​ന്ത​യും മി​ഥു​ന, ഭാ​വ​ന എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.