വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണമെന്ന്
Tuesday, April 20, 2021 11:54 PM IST
ക​ൽ​പ്പ​റ്റ: വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു​മാ​സ​മാ​യി ഫോ​റ​സ്റ്റ് വാ​ച്ച​ർമാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല.
ഫ​ണ്ടി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞു ശ​ന്പ​ളം ന​ൽ​കാ​തി​രി​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാകില്ല. താ​ത്കാ​ലി​ക ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽപെ​ട്ടവരാ​ണ്. തു​ച്ഛ​മാ​യ ശ​ന്പ​ള​ത്തി​ന് ജോ​ലി ചെ​യ്തു കു​ടും​ബം പു​ല​ർ​ത്തു​ന്ന ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന നി​ല​പാ​ടി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണം.
വി​ഷു ആ​യി​ട്ട് പോ​ലും ശ​ന്പ​ളം ല​ഭി​ക്കാ​തെ ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ത​ട​ഞ്ഞു​വയ്ക്കുന്ന രീ​തി തു​ട​ർ​ന്നാ​ൽ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി എ​ഐ​ടി​യു​സി മു​ന്നോ​ട്ടു വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.
യോ​ഗ​ത്തി​ൽ എം.​ആ​ർ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സ​ജീ​വ​ൻ, അ​ഭി​ലാ​ഷ് മ​ക്കി​യാ​ട്, സ്റ്റീ​ഫ​ൻ വെ​ള്ള​മു​ണ്ട, ച​ന്ദ്ര​ൻ ത​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.