ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ആരംഭിക്കും
Tuesday, April 20, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ മു​ത്ത​ങ്ങ, ബാ​വ​ലി, തോ​ൽ​പ്പെ​ട്ടി (കു​ട്ട) ചെ​ക്പോ​സ്റ്റു​ക​ളോ​ട് ചേ​ർ​ന്ന് ബോ​ർ​ഡ​ർ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​റ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഇ​വി​ട​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ടെ​സ്റ്റിം​ഗ് കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കും. സേ​വ​ന​ങ്ങ​ൾ ന​ൽ​കാൻ ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നിവർക്ക് പു​റ​മേ മ​റ്റ് വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​യ​മി​ക്കും. ഒ​രേ സ​മ​യം അ​ഞ്ച് പേ​ർ ഇ​ത്ത​ര​ത്തി​ൽ ഓ​രോ കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ടാ​കും. മ​റ്റ് അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളി​ലേ​ക്ക് ഒ​രേ സ​മ​യം മൂ​ന്ന് പേ​രെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ലേ​ക്ക് മൂ​ന്ന് പേ​രെ വീ​ത​വും നി​യോ​ഗി​ക്കും.
അ​തി​ർ​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. ഓ​രോ കേ​ന്ദ്ര​ത്തി​നന്‍റേയും ചു​മ​ത​ല ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രി​ൽ കു​റ​യാ​ത്ത റാ​ങ്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കും.