കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Tuesday, April 20, 2021 12:12 AM IST
ഗൂ​ഡ​ല്ലൂ​ർ: അ​യ്യം​കൊ​ല്ലി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി. അ​യ്യം​കൊ​ല്ലി, മൂ​ല​ക്ക​ട​വ്, ത​ട്ടാ​ൻ​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​ത്.
ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബി​ദ​ർ​ക്കാ​ട് റേ​ഞ്ച​ർ മ​നോ​ഹ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം ഇ​വി​ടെ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ വ​ര​വ് ത​ട​യാ​ൻ വ​നം​വ​കു​പ്പ് പ്ലാ​വു​ക​ളി​ൽ നി​ന്ന് ച​ക്ക​ക​ൾ അ​റു​ത്ത് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വ​യ​ർ​മാ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌ട്രിസി​റ്റി ലൈ​സ​ൻ​സിം​ഗ് ബോ​ർ​ഡ് 22, 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന വ​യ​ർ​മാ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​റ്റിവ​ച്ചു. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രീ​ക്ഷ മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ലൈ​സ​ൻ​സിം​ഗ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.