മ​ഞ്ഞ​പ്പ​ട സൂ​പ്പ​ർ ലീ​ഗ്: മ​ല​നാ​ട് ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ൾ
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: മ​ഞ്ഞ​പ്പ​ട വ​യ​നാ​ട് സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ൾ സീ​സ​ണ്‍ ര​ണ്ടി​ൽ മ​ല​നാ​ട് ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ നോ​ർ​ത്തേ​ണ്‍​സ് എ​ഫ്സി​യെ ഷൂ​ട്ടൗ​ട്ടി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മ​ല​നാ​ട് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​നു ആ​ണ് മി​ക​ച്ച താ​രം. മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി നോ​ർ​ത്തേ​ണ്‍​സ് എ​ഫ്സി​യു​ടെ ഹ​ബീ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
മ​ല​നാ​ട് ബ്ലാ​സ്റ്റേ​ഴ്സ് താ​രം നി​ഷാ​ന്താ​ണ് ടോ​പ്പ് സ്കോ​റ​ർ. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ സ​ഫ​റു​ള്ള, മ​ഞ്ഞ​പ്പ​ട ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. അ​ഹ്ന​സ്, ഷാ​രോ​ണ്‍ ജോ​ർ​ജ്, നൗ​ഷാ​ദ്, ഷോ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.