കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​തെ പി​എ​സ്‌​സി
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കാ​തെ പി​എ​സ്എ​സി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30നു ​തീ​രു​മാ​നി​ച്ച അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യാ​ണ് മാ​റ്റി​വ​യ്ക്കാ​ത്ത​ത്.
1,046 അ​പേ​ക്ഷ​ക​രു​ള്ള പ​രീ​ക്ഷ​യ്ക്കു മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​ങ്ങ​ൾ. കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ഴി​ക്കോ​ട് അ​ത്തോ​ളി​യി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ് രാ​വി​ലെ എ​ത്തേ​ണ്ട​ത്.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു നി​ശ്ചി​ത​സ​മ​യം കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​തി​നു പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും ലോ​ഡ്ജി​ൽ മു​റി​യും ല​ഭി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ്. പ​ല ജി​ല്ല​ക​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. പ്രാ​യ​പ​രി​പ​രി​ധി ക​ഴി​യാ​റാ​യ​വ​രാ​ണ് പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ പ​ല​രും.
പ്ര​യാ​സ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പ​രീ​ക്ഷ ന​ട​ത്തി​യാ​ൽ പ​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും അ​വ​സ​രം ന​ഷ്ട​മാ​കും. പ​രീ​ക്ഷാ​ർ​ഥി​ക​ളി​ൽ ചി​ല​ർ കോ​വി​ഡ് പോ​സീ​റ്റീ​വാ​യി ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. ഈ ​സ​ഹാ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും എ​ഴു​താ​ൻ ക​ഴി​യു​ന്ന തി​യ​തി​യി​ലേ​ക്കു പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.