ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ദ്രു​ത​ഗ​തി​യി​ൽ
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു. മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ൽ 25 പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യി​ൽ രോ​ഗം ക​ണ്ടെ​ത്തി. ഏ​പ്രി​ൽ ഏ​ഴി​നാ​ണ് കു​ട്ടി അ​വ​സാ​ന​മാ​യി ക്ലാ​സി​ൽ ഹാ​ജ​രാ​യ​ത്.
കാ​പ്പു​കു​ന്ന്, പൂ​താ​ടി ക​ല്ലൂ​ർ​കു​ന്ന്, പൊ​ഴു​ത​ന ഇ​എം​എ​സ് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്തി​ല​ധി​കം പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രി​ൽ സ​ന്പ​ർ​ക്ക സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​വ​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ൽ​പ്പ​റ്റ എ​ൻ​ജി​ഒ ഹാ​ളി​ൽ 11നു ​ന​ട​ന്ന എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1979 ബാ​ച്ച് കൂ​ടി​ച്ചേ​ര​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ ഒ​രാ​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 28 പേ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
12നു ​ബ​ത്തേ​രി​യി​ലെ കു​പ്പാ​ടി തോ​ട്ട​മൂ​ല പെ​രു​ന്പാ​ലി​ക്കു​ന്നി​ലും മാ​ന​ന്ത​വാ​ടി ഡ​ബ്ല്യു​എ​സ്എ​സി​ന് എ​തി​ർ​വ​ശം അ​ന്പു​കു​ത്തി പ​ള്ളി വി​ലാ​സ​ത്തി​ലും ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ ഓ​രോ ആ​ളു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ന്പ​ള​ക്കാ​ട് ന​ട​ക്ക​ൽ ഹൗ​സി​ൽ പാ​ൽ​കാ​ച്ച​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വ്യ​ക്തി​ക്കും രോ​ഗം ബാ​ധി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തോ​ൽ​പ്പെ​ട്ടി​യി​ൽ ഏ​താ​നും പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
44 കേ​ന്ദ്ര​ങ്ങ​ളി​ൽ
ഇ​ന്നു വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നു 44 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നു സൗ​ക​ര്യം. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മേ മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ, പു​ൽ​പ്പ​ള്ളി ക​മ്മ്യൂ​ണി​റ്റി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ,
മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് മൊ​ബൈ​ൽ യൂ​ണി​റ്റ്, ബ​ത്തേ​രി വി​ക്ട​റി ഹോ​സ്പി​റ്റ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ്, പ​ടി​ഞ്ഞാ​റ​ത്ത​റ എ​കെ​ജി ഭ​വ​ൻ, ക​ൽ​പ്പ​റ്റ എ​ച്ച്ഐ​എം​യു പി ​സ്കൂ​ൾ, ക​ൽ​പ്പ​റ്റ കി​ൻ​ഫ്ര പാ​ർ​ക്ക്, ബ​ത്തേ​രി മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്, തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ട്. ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.
മാ​ന​ന്ത​വാ​ടി​യി​ൽ
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
ഏ​ർ​പ്പെ​ടു​ത്തു​ന്നു
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി വി​ളി​ച്ചു​ചേ​ർ​ത്ത വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഉ​റ​പ്പാ​ക്കും.
ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ പൊ​തു ച​ട​ങ്ങു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും അ​നു​വ​ദി​ക്കി​ല്ല. വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ പോ​ലീ​സ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​രെ അ​റി​യി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
പൊ​തു​ജ​ന​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കാ​തെ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലോ ഓ​ഫീ​സു​ക​ളി​ലോ പ്ര​വേ​ശി​ക്ക​രു​ത്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മൊ​ത്ത​ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, മീ​ൻ മാ​ർ​ക്ക​റ്റ്, പ​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ബ​സ്‌​സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ തി​ങ്ങി​ക്കൂ​ടു​ന്ന​തു ഒ​ഴി​വാ​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ: ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന
ന​ട​ത്തി
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സാ​നി​റ്റൈ​സ​ർ ല​ഭ്യ​ത, ജീ​വ​ന​ക്കാ​രു​ടെ മാ​സ്ക് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, ര​ജി​സ്റ്റ​ർ സൂ​ക്ഷി​പ്പ്, സാ​മൂ​ഹി​ക അ​ക​ലം, അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ്ര​വേ​ശ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ത്യ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ഷൈ​ജു, ജോ​ബി​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ്: സം​ഭ​ര​ണ​കേ​ന്ദ്രം അ​ട​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജീ​വ​ന​ക്കാ​ര​നി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​മ്മാ​യി​പ്പാ​ലം ഹോ​ർ​ട്ടി കോ​ർ​പ്പ് ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്രം ത​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​നി അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു കേ​ന്ദ്ര​ത്തി​ൽ പ​ച്ച​ക്ക​റി സം​ഭ​ര​ണം ഉ​ണ്ടാ​കി​ല്ലെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്
ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി വി​ഹി​തം മാ​റ്റി​വ​യ്ക്കാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തും പ്ര​ശ്ന​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ട​പെ​ട​ണം. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​റോ​ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.
വൃ​ദ്ധ​സ​ദ​ന​ത്തി​ലെ
അ​ന്തേ​വാ​സി​ക​ൾ​ക്കു
വാ​ക്സി​ൻ ന​ൽ​കി
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ കി​ട​പ്പു​രോ​ഗി​ക​ള​ട​ക്കം മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി. ജി​ല്ല​യി​ലെ ഏ​ക സ​ർ​ക്കാ​ർ വൃ​ദ്ധ​സ​ദ​ന​മാ​യ ക​ണി​യാ​ന്പ​റ്റ​യി​ലേ​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് സ്ഥാ​പ​നം.