എ​ച്ച്എം​സി ജീ​വ​ന​ക്കാ​ർ​ക്കു വേ​ത​നം ന​ൽ​ക​ണ​മെ​ന്ന്
Sunday, April 18, 2021 11:07 PM IST
മാ​ന​ന്ത​വാ​ടി: മെ​ഡി​ക്ക​ൽ കോ​ള​ജാ​യി താ​ത്കാ​ലി​ക​മാ​യി ഉ​യ​ർ​ത്തി​യ ജി​ല്ലാ ആ​ശു​പ​ത്രി എ​ച്ച്എം​സി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു വേ​ത​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നു എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റോ​ളം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് മൂ​ന്നു മാ​സ​മാ​യി ശ​ന്പ​ള​നി​ഷേ​ധം നേ​രി​ടു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷ​വും ആ​ശു​പ​ത്രി​യി​ലെ വ​രു​മാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​യും ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞു വേ​ത​നം നി​ഷേ​ധി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​യി​ലേ​ക്കു ത​ള്ളു​ന്ന​തും ധി​ക്കാ​ര​മാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് കോ​ട്ട, ഷി​ജു കൊ​മ്മ​യാ​ട്, ബി​ജു, വി.​വി. ആ​ന്‍റ​ണി, നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, പി.​വി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.