ക​ബ​നി​യി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; പ​ന്പിം​ഗ് മു​ട​ങ്ങു​മെ​ന്നു ആ​ശ​ങ്ക
Sunday, April 18, 2021 11:07 PM IST
പു​ൽ​പ്പ​ള്ളി: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ ക​ബ​നി ന​ദി​യി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്നു. കേ​ര​ള അ​തി​ർ​ത്തി​യി​ലെ പെ​രി​ക്ക​ല്ലൂ​ർ മു​ത​ൽ കൊ​ള​വ​ള്ളി വ​രെ ഭാ​ഗ​ങ്ങ​ളി​ൽ പ​ലേ​ട​ത്തും അ​ടി​ത്ത​ട്ടി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ പു​റ​ത്തു​കാ​ണാ​വു​ന്ന സ്ഥി​തി​യി​ലാ​ണ് ന​ദി. ന​ട​ന്നാ​ണ് ആ​ളു​ക​ൾ ന​ദി മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ട​ത്തു​തോ​ണി​യി​റ​ക്കാ​ൻ മാ​ത്രം വെ​ള്ളം. ന​ദി​യി​ൽ ക​ബ​നി ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പ​ന്പ്ഹൗ​സ് സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗ​ത്തു ജ​ല​നി​ര​പ്പ് ഇ​നി​യും താ​ണാ​ൽ പ​ന്പിം​ഗ് മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തു​ന്ന​തു ക​ബ​നി പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ്. വേ​ന​ൽ​മ​ഴ തു​ട​ർ​ച്ച​യാ​യി പെ​യ്ത് ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ പ​ന്പിം​ഗ് മു​ട​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​നു ക​ബ​നി പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ. ക​ബ​നി​യു​ടെ കൈ​വ​ഴി​ക​ളാ​യ ക​ട​മാ​ൻ​തോ​ട്, ക​ന്നാ​രം​പു​ഴ എ​ന്നി​വ​യി​ലും പേ​രി​നു മാ​ത്ര​മാ​ണ് നീ​രൊ​ഴു​ക്ക്.
ക​ബ​നി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ വ​ര​ൾ​ച്ച ഗ്ര​സി​ക്കു​ക​യാ​ണ്. വി​ണ്ടു​കീ​റു​ക​യാ​ണ് തീ​ര​ദേ​ശ​ത്തെ ഭൂ​മി. കൊ​ടും​ചൂ​ടേ​റ്റ് വാ​ടു​ക​യാ​ണ് തോ​ട്ട​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ. കൊ​ള​വ​ള്ളി, ചാ​മ​പ്പാ​റ, മ​ര​ക്ക​ട​വ്, സീ​താ​മൗ​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ചൂ​ടേ​റ്റു​വാ​ടി​യ കാ​പ്പി, കു​രു​മു​ള​ക് ചെ​ടി​ക​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.
വീ​ട്ടു​വ​ള​പ്പു​ക​ളി​ലെ കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പു കു​റ​യു​ക​യാ​ണ്. വ​യ​നാ​ടി​ന്‍റെ ഇ​ത​ര പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു ക​ബ​നി തീ​ര​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭേ​ദ​പ്പെ​ട്ട വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ല.