കോ​വി​ഡ് വ്യാ​പ​നം; ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ൾ ആ​ശ​ങ്ക​യി​ൽ
Sunday, April 18, 2021 11:07 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ വ്യാ​പ​നം ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന ശ​ങ്ക​യി​ലാ​ണ് കൃ​ഷി​ക്കാ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണ്‍ ഇ​ഞ്ചി​ക്ക​ർ​ഷ​ക​ർ​ക്കു ക​ന​ത്ത പ്ര​ഹ​ര​മാ​യി​രു​ന്നു.

പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു​ക്കി കൃ​ഷി​യി​റി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്കു ക​ന​ത്ത സാ​ന്പ​ത്തി​ക​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഇ​ക്കു​റി ക​ർ​ണാ​ട​ക​യി​ൽ പ​ലേ​ട​ത്തും കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ പാ​ട്ട​ഭൂ​മി​യി​ൽ ഇ​ഞ്ചി​ന​ടീ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് ഭീ​ഷ​ണി. സ​ർ​ക്കാ​ർ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യോ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്താ​ൽ വി​ത്തി​റ​ക്ക​ൽ നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും ഊ​രു​മൂ​പ്പ​ൻ​മാ​രും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ ഇ​ഞ്ചി​പ്പാ​ട​ങ്ങ​ളി​ൽ പ​ണി​ക്കു​പോ​കു​ന്ന​തി​ൽ​നി​ന്നു തൊ​ഴി​ലാ​ളി​ക​ളെ വി​ല​ക്കു​ക​പോ​ലും ഉ​ണ്ടാ​യി. സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ഭീ​ഷ​ണി​യും ക​ർ​ഷ​ക​ർ​ക്കു നേ​രി​ടേ​ണ്ടി​വ​ന്നു.

ക​ർ​ണാ​ട​ക​യി​ൽ മൈ​സൂ​രു, മാ​ണ്ഡ്യ, ചാ​മ​രാ​ജ്ന​ഗ​ർ, കു​ട​ക്, ഷി​മോ​ഗ ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക​രു​ടെ ഇ​ഞ്ചി​ക്കൃ​ഷി. ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും 100 ഏ​ക്ക​ർ വ​രെ ഭൂ​മി​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ൾ നി​ര​വ​ധി​യാ​ണ്. ത​ദ്ദേ​ശീ​യ ഇ​ഞ്ചി​ക്ക​ർ​ഷ​ക​ർ പു​റ​മേ.

വ​ലി​യ തോ​തി​ലു​ള്ള മു​ത​ൽ​മു​ട​ക്കാ​ണ് ക​ർ​ഷ​ക​ർ ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​ക്കൃ​ഷി​യി​ൽ ന​ട​ത്തു​ന്ന​ത്. ഒ​രേ​ക്ക​ർ ക​ര​ഭൂ​മി​ക്കു ശ​രാ​ശ​രി 80,000 രൂ​പ​യാ​ണ് 18 മാ​സ​ത്തേ​ക്കു പാ​ട്ടം. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള വ​യ​ൽ ഏ​ക്ക​റി​നു ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യാ​ണ് കു​റ​ഞ്ഞ പാ​ട്ടം. കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യി​ലു​ള്ള ഭൂ​മി മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും കി​ള​ച്ചും ഒ​രു​ക്കി കൃ​ഷി​യി​റ​ക്കി വി​ള​വെ​ടു​പ്പു​കാ​ലം വ​രെ പ​രി​പാ​ലി​ക്കു​ന്ന​തി​നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വേ​ണം. ഒ​രേ​ക്ക​റി​ൽ ഇ​ഞ്ചി​ക്കൃ​ഷി​ക്കു ആ​റു ല​ക്ഷം രൂ​പ​യാ​ണ് ഏ​ക​ദേ​ശ ചെ​ല​വ്.

വി​ത്ത്, ചാ​ണ​കം, പു​ത​യി​ടാ​നു​ള്ള ച​പ്പ് എ​ന്നി​വ​യു​ടെ വി​ല, പാ​ട്ടം, ജ​ല​സേ​ച​ന​ത്തി​നു​ള്ള മ​രാ​മ​ത്ത് പ​ണി​ക​ൾ, പ​ണി​ക്കൂ​ലി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഇ​ഞ്ചി​പ്പാ​ട​ത്തെ പ​ണി​ക്കു ത​ദ്ദേ​ശീ​യ പു​രു​ഷ​ൻ​മാ​ർ​ക്കു 500ഉം ​സ്ത്രീ​ക​ൾ​ക്കു 400 ഉം ​രൂ​പ​യാ​ണ് ചെ​ല​വി​ല്ലാ​തെ കൂ​ലി. കേ​ര​ള​ത്തി​ൽ​നി​ന്നു കൊ​ണ്ടു​പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഇ​തി​ൽ​ക്കൂ​ടു​ത​ൽ കൂ​ലി ന​ൽ​ക​ണം. ഭ​ക്ഷ​ണ-​താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്ക​ണം.

മെ​ച്ച​പ്പെ​ട്ട വി​ള​വും വി​ല​യും ല​ഭി​ച്ചാ​ൽ മാ​ത്ര​മാ​ണ് ഇ​ഞ്ചി​ക്കൃ​ഷി ലാ​ഭ​ക​ര​മാ​കു​ക. വെ​ള്ള​പ്പൊ​ക്കം, വ​ര​ൾ​ച്ച, മാ​ര​ക​മാ​യ രോ​ഗ​ബാ​ധ എ​ന്നി​വ​യു​ടെ അ​ഭാ​വ​ത്തി​ൽ ഏ​ക്ക​റി​ൽ 18,000 കി​ലോ​ഗ്രാം (300 ചാ​ക്ക്) ഇ​ഞ്ചി​യാ​ണ് ശ​രാ​ശ​രി വി​ള​വ്. മ​ണ്ണി​ന്‍റെ ഗു​ണ​വും മി​ക​ച്ച പ​രി​പാ​ല​ന​വും ഉ​യ​ർ​ന്ന വി​ള​വി​നു സ​ഹാ​യ​ക​മാ​ണ്. ഏ​ക്ക​റി​ൽ 30,000 കി​ലോ​ഗ്രാം വ​രെ വി​ള​വ് ല​ഭി​ക്കു​ന്ന​വ​ർ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ കു​റ​വ​ല്ല. മെ​ച്ച​പ്പെ​ട്ട വി​ള​വും ചാ​ക്കി​നു 3,000 രൂ​പ വി​ല​യും ല​ഭി​ച്ചാ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​നു​ഭ​വം. എ​ന്നാ​ൽ ഡി​മാ​ന്‍റ്, സ​പ്ലൈ എ​ന്നീ വി​പ​ണി ഘ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം ചാ​ഞ്ചാ​ടു​ന്ന​താ​ണ് ഇ​ഞ്ചി വി​ല. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ പ​ഴ​യി​ഞ്ചി ചാ​ക്കി​നു ശ​രാ​ശ​രി 1,000 രൂ​പ​യാ​ണ് വി​ല. ഇ​തി​ൽ 100 രൂ​പ പ​റി​ക്ക​ൽ​ക്കൂ​ലി ക​ഴി​ച്ചു 900 രൂ​പ​യാ​ണ് കൃ​ഷി​ക്കാ​ര​നു ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഇ​ഞ്ചി ചാ​ക്കി​നു ശ​രാ​ശ​രി 4,000 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ഞ്ചി​വി​ല കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​പ്പോ​ഴ​ത്തെ വി​ല തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ പ​ണ​ത്തി​നു വ​ലി​യ ഞെ​രു​ക്ക​മു​ള്ള​വ​ർ ഒ​ഴി​കെ ക​ർ​ഷ​ക​ർ പ​ഴ​യി​ഞ്ചി വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ൾ ക​ഴി​യു​ന്പോ​ൾ ഇ​ഞ്ചി​വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൃ​ഷി​ക്കാ​ർ. 2014ൽ ​ഇ​ഞ്ചി കി​ലോ​ഗ്രാ​മി​നു 150 രൂ​പ വി​ല​യെ​ത്തി​യി​രു​ന്നു. കി​ലോ​ഗ്രാ​മി​നു 110 രൂ​പ​യാ​യി​രു​ന്നു 2019 മാ​ർ​ച്ചി​ൽ ഇ​ഞ്ചി വി​ല.