പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി
Sunday, April 18, 2021 12:19 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി. കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ടം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ന​ഗ​ര​സ​ഭ​യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത്. ജി​ല്ലാ ആ​ശു​പ​ത്രി പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ദി​വ്യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ല​യി​ൽ മ​റ്റ് ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ നി​രോ​ധ​നാ​ജ്ഞ​യി​ൽ നി​ന്നും ഒ​ഴി​വാ​യി​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡ് ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ആ​ർ​ടി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​നും തി​രു​മാ​നി​ച്ച​താ​യി ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ക്ന​വ​ല്ലി, വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​എ​സ്. മൂ​സ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​ജി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.