നി​രോ​ധ​നാ​ജ്ഞ ഒ​രാ​ഴ്ച​യാക്കി കു​റ​ച്ചു
Sunday, April 18, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ര​ണ്ടു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും 30 വ​രെ ബാ​ധ​ക​മാ​ക്കി​യ നി​രോ​ധ​നാ​ജ്ഞ ഒ​രാ​ഴ്ച​യാക്കി കു​റ​ച്ചെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. ക​ൽ​പ്പ​റ്റ, ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ക​ണി​യാ​ന്പ​റ്റ, തി​രു​നെ​ല്ലി, നെ​ന്മേനി, അ​ന്പ​ല​വ​യ​ൽ, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ള്ള​ത്.