ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു
Sunday, April 18, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​മാ​ണ് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഈ ​മാ​സം ഏ​ഴി​ന് സൂ​പ്ര​ണ്ട് അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള അ​റി​യി​പ്പും മേ​ല​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല.

അ​ത്യാ​ഹി​ത​വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ളും അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് എ​ത്തു​ന്ന​വ​ർ​ക്കും ചി​കി​ത്സ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ഉ​പ​രോ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ, ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ഉ​ട​ൻ​ത​ന്നെ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഉ​പ​രോ​ധ​ത്തി​ന് യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ബി. രാ​ജു​കൃ​ഷ്ണ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​എ. അ​ജ്മ​ൽ, സ​ജി​ത്ത്, കെ.​ടി. ഹാ​ഷിം, ജി​തി​ൻ രാ​ജേ​ന്ദ്ര​ൻ, ഷൈ​ജ​ൽ കൈ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.