വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ബ​നി തീ​ര​ത്തേ​ക്ക്
Sunday, April 18, 2021 12:18 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ തീ​റ്റ​യും വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക​ൾ ക​ബ​നി തീ​ര​ങ്ങ​ളി​ലേ​ക്ക്. കാ​ടാ​കെ വ​ര​ണ്ടു​ണ​ങ്ങി​യ​തോ​ടെ കാ​ട്ടാ​ന​ക​ള​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷി​ക്കാ​നു​ള്ള​ത് ക​രി​യി​ല​ക​ൾ മാ​ത്ര​മാ​ണ്.

ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ർ, നാ​ഗ​ർ​ഹോ​ള വ​ന​മേ​ഖ​ല​ക​ൾ ക​ടു​ത്ത വേ​ന​ലി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യതോടെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് വ​ന​പ്ര​ദേ​ശ​ത്ത് ഇ​ത്ത​വ​ണ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ക​ബ​നി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ കു​ട്ട​ത്തോ​ടെ​യാ​ണെ​ത്തു​ന്ന​ത്.

കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യ​തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി അ​തി​ർ​ത്തി തീ​ര​ങ്ങ​ളി​ലെ​ത്തി​യ​തോ​ടെ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.