ഇ​ന്ന് 44 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ
Saturday, April 17, 2021 12:11 AM IST
ക​ൽ​പ്പ​റ്റ: 45 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള പ​ഴ​ശി ഹാ​ൾ, പ​ടി​ഞ്ഞാ​റ​ത്ത​റ ക്രി​സ്തു​രാ​ജ ച​ർ​ച്ച്, മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ, ക​മ്മ്യൂ​ണി​റ്റി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​ർ പു​ൽ​പ്പ​ള്ളി, സെ​ന്‍റ് ജോ​സ​ഫ്സ് മൊ​ബൈ​ൽ യൂ​ണി​റ്റ് മാ​ന​ന്ത​വാ​ടി, വി​ക്ട​റി ഹോ​സ്പി​റ്റ​ൽ മൊ​ബൈ​ൽ യൂ​ണി​റ്റ് ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.
ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.