കോ​വി​ഡ് നി​യ​ന്ത്ര​ണം: പ​രി​ശോ​ധ​ന തു​ട​രു​ന്നു
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന് ഊ​ർ​ജ്ജി​ത പ​രി​ശോ​ധ​ന. പ​നി, ചു​മ, ജ​ല​ദോ​ഷം തു​ട​ങ്ങി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ, 45 വ​യ​സ് ക​ഴി​ഞ്ഞ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ, കോ​വി​ഡ് രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ, ക​ച്ച​വ​ട​ക്കാ​ർ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ഥി​ച്ചു.