കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന്
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന കൂ​ട്ട​പ്പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ പ​രി​ശോ​ധ​ന​യി​ൽ സ്വ​മേ​ധ​യാ പ​ങ്കാ​ളി​ക​ളാ​ക​ണം. വ്യാ​പാ​രി​ക​ൾ, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രെ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ക്കും.
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​മാ​ണ് സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കും. 30,000 ഡോ​സ് വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.