കോ​വി​ഡ് ര​ണ്ടാം ത​രം​ഗം: സ്വ​യം നി​യ​ന്ത്ര​ണ​വും ജാ​ഗ്ര​ത​യും അ​നി​വാ​ര്യ​മെ​ന്നു ക​ള​ക്ട​ർ
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സ്വ​യം നി​യ​ന്ത്ര​ണ​വും ജാ​ഗ്ര​ത​യും അ​നി​വാ​ര്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തെ അ​പേ​ക്ഷി​ച്ച് രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ കാ​ണു​ന്നു​ണ്ട്. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് മൂ​ലം രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ലും പ്ര​ക​ട​മാ​യ മാ​റ്റ​മു​ണ്ട്. ചെ​റു​പ്പ​ക്കാ​രി​ലും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ വ​രു​ന്ന നാ​ല് ആ​ഴ്ച​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ല്ല​രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. അ​ർ​ഹ​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ 38 ശ​ത​മാ​നം പേ​ർ​ക്ക് ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 45 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മ​തി​യാ​യ അ​ള​വി​ൽ വാ​ക്സി​ൻ സ്റ്റോ​ക്കു​ണ്ട്. മു​പ്പ​തി​നാ​യി​ര​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ട്. അ​ഞ്ച് ദി​വ​സ​ത്തെ ആ​വ​ശ്യ​ത്തി​നു ഇ​തു പ​ര്യാ​പ്ത​മാ​ണ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ എ​ത്തും.
ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.26 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള​ള പ​ഞ്ചാ​യ​ത്ത് തി​രു​നെ​ല്ലി​യാ​ണ് (20.03 ശ​ത​മാ​നം). ക​ണി​യാ​ന്പ​റ്റ, നെ​ൻ​മേ​നി, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10-12 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ ബ​ത്തേ​രി (157), മാ​ന​ന്ത​വാ​ടി (111), ക​ൽ​പ്പ​റ്റ (92) മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും നെ​ൻ​മേ​നി (109), മേ​പ്പാ​ടി (105) പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ്. പ​ടി​ഞ്ഞാ​റ​ത്ത​റ കാ​പ്പി​ക്കു​ന്ന്, പൂ​താ​ടി ക​ല്ലൂ​ർ​കു​ന്ന്, പൊ​ഴു​ത​ന ഇ​എം​എ​സ് കോ​ള​നി എ​ന്നി​വ ജി​ല്ല​യി​ലെ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.