ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​യ​നാ​ടി​നു മൂ​ന്നു മെ​ഡ​ൽ
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: റോ​ള​ർ സ്കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ച​ണ്ഡീ​ഗ​ഢി​ലെ മൊ​ഹാ​ലി​യി​ൽ ന​ട​ത്തി​യ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​യ​നാ​ടി​നു മൂ​ന്നു മെ​ഡ​ൽ. കേ​ര​ള ടീം ​അം​ഗ​ങ്ങ​ളാ​യ ഡോ​ണ്‍ കു​ഞ്ഞു​മോ​നും അ​നു ഫെ​ലി​ക്സു​മാ​ണ് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ജി​ല്ല​ക്കാ​ർ. സ്പീ​ഡ് സ്ലാ​ലം ഇ​ന​ത്തി​ലാ​ണ് ഡോ​ണ്‍ കു​ഞ്ഞു​മോ​ൻ ര​ണ്ടാ​മ​നാ​യ​ത്. സ്പീ​ഡ് സ്ലാ​ലം,ഫ്രീ​സ്റ്റൈ​ൽ സ്ലാ​ലം ഇ​ന​ങ്ങ​ളി​ലാ​ണ് അ​നു​വി​നു നേ​ട്ടം. കോ​ത​മം​ഗ​ലം എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​വ​രും ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി.
ബ​ത്തേ​രി ബ്ലോ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ കു​ഞ്ഞു​മോ​ൻ പു​തു​പ്പ​റ​ന്പി​ലി​ന്‍റെ​യും മൂ​ല​ങ്കാ​വ് ജി​എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക ജ​സി​യു​ടെ​യും മ​ക​നാ​ണ് ഡോ​ണ്‍. മാ​ന​ന്ത​വാ​ടി ഫ്ര​ണ്ട്സ് മോ​ട്ടോ​ർ​സ് ഉ​ട​മ വ​ട്ട​കു​ടി​യി​ൽ ഫെ​ലി​ക്സ്-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​നു. എ​സ്.​ബി​ജു കൊ​ല്ല​ത്തി​നു കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.
ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ റോ​ള​ർ സ്കൂ​ട്ട​ർ സീ​നി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം കേ​ര​ള​ത്തി​ന്‍റെ ബി.​ജി.​ബാ​ൽ​ശ്രേ​യ​സ് സ്വ​ർ​ണ​വും ല​ക്ഷ്മി എ​സ്. ദ​ത്ത് വെ​ള്ളി​യും നേ​ടി. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു ആ​ദ്യ​മാ​യ​ണ് ര​ണ്ടു പേ​ർ ഈ ​ഇ​ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​തേ വി​ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും സ്വ​ർ​ണ്ണം നേ​ടി​യി​രു​ന്നു.
ആ​രോ​ഗ്യ വ​കു​പ്പ് കൊ​ല്ലം വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ഫൈ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ബാ​ല​ഗോ​പാ​ലി​ന്‍റെ​യും ക​ന​റ ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ എ​ൽ. ഗീ​ത​യു​ടെ​യും മ​ക​നാ​ണ് ബാ​ൽ​ശ്രേ​യ​സ്. കൊ​ല്ലം കൃ​ഷി അ​സി​സ്റ്റ​ൻ​റ് ജൂ​ലി​യു​ടെ​യും ഡി.​സ​ജി​യു​ടെ​യും മ​ക​ളാ​ണ് ല​ക്ഷ്മി.