ആ​ശു​പ​ത്രി​ക​ൾ ഓ​ണ്‍​ലൈ​നി​ൽ: ഇ ​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ ​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം. 33 ത​രം ഒ​പി​ഡി ടെ​ലി മെ​ഡി​സി​ൻ സേ​വ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​വു​ക. കോ​വി​ഡ് 19 ആ​രോ​ഗ്യ​രം​ഗ​ത്ത് സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ന്നും മു​ക്ത​മാ​കാ​ൻ ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ ​സ​ഞ്ജീ​വ​നി​ക്ക് രൂ​പം ന​ൽ​കി​യ​ത്. കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യും ഇ​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ൻ ഒ​പി​ഡി വ​ഴി ല​ഭ്യ​മാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ട് പോ​കാ​തെ ഓ​ണ്‍​ലൈ​ൻ വ​ഴി ചി​കി​ത്സാ സൗ​ക​ര്യം ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ ഇ ​സ​ഞ്ജീ​വ​നി​യി​ലൂ​ടെ സ്പെ​ഷാ​ലി​റ്റി, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും.
ജ​ന​റ​ൽ ഒ​പി (രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി വ​രെ): വ്യ​ക്തി​ഗ​ത ടെ​ലി മെ​ഡി​സി​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​ന​മാ​ണ്. ഏ​ത് അ​സു​ഖ​ങ്ങ​ൾ​ക്കും ചി​കി​ത്സാ​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കും സേ​വ​നം തേ​ടാം. ശി​ശു​ന​വ​ജാ​ത ശി​ശു വി​ഭാ​ഗം (തി​ങ്ക​ൾ, ശ​നി, രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച വ​രെ): ശി​ശു​ന​വ​ജാ​ത ശി​ശു​രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്നു. ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം​മൂ​ലം കു​ട്ടി​ക​ൾ​ക്കു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള അ​ണു​ബാ​ധ​ക​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം നേ​ടാം. സൈ​ക്യാ​ട്രി (തി​ങ്ക​ൾ, വെ​ള്ളി, രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​വ​രെ): മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​യും സം​ശ​യ​ദൂ​രീ​ക​ര​ണ​വും ഇ ​സ​ഞ്ജീ​വ​നി വ​ഴി ല​ഭി​ക്കും. മ​നോ​രോ​ഗ വി​ദ​ഗ്ധ​രു​മാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭ്യ​മാ​ണ്. പോ​സ്റ്റ് കോ​വി​ഡ് ഒ​പി (എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ: കോ​വി​ഡാ​ന​ന്ത​രം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള എ​ല്ലാ​വി​ധ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം തേ​ടാം. ഡി​ഇ​ഐ​സി ഒ​പി (തി​ങ്ക​ൾ, വെ​ള്ളി, രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ): കു​ഞ്ഞു​ങ്ങ​ളി​ലെ വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​യ്ക്കും തു​ട​ർ​ചി​കി​ത്സ​യ്ക്കും ഈ ​സം​വി​ധാ​നം ആ​ശ്ര​യി​ക്കാം. വ​ള​ർ​ച്ചാ​മു​ര​ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ വ​ഴി പ​രി​ഹാ​രം തേ​ടാ​ൻ ക​ഴി​യും. കൗ​മാ​ര ക്ലി​നി​ക്ക് (തി​ങ്ക​ൾ, വെ​ള്ളി, രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ: കൗ​മാ​ര ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും സേ​വ​നം ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രും അ​ഡോ​ള​സ​ന്‍റ് ക്ലി​നി​ക് കൗ​ണ്‍​സ​ല​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കു​ന്നു.
സ്പെ​ഷ്യാ​ലി​റ്റി ഒ​പി​ക​ൾ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ​യ​ബ​റ്റി​ക്സ് തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​ഡി ഒ​പി (ചൊ​വ്വ, വ്യാ​ഴം, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ). ഇം​ഹാ​ൻ​സ് കോ​ഴി​ക്കോ​ട് കു​ട്ടി​ക​ൾ​ക്കും (ചൊ​വ്വ) മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള (ബു​ധ​ൻ) പ്ര​ത്യേ​ക മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്ക് (രാ​വി​ലെ 10മു​ത​ൽ ഉ​ച്ച​യ്ക്കു 12 വ​രെ). മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ (ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). ഡെ​ർ​മ​റ്റോ​ള​ജി ഒ​പി (വ്യാ​ഴം രാ​വി​ലെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ത​ല​ശ്ശേ​രി ഹെ​ഡ്നെ​ക്ക് കാ​ൻ​സ​ർ വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ). സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി (തി​ങ്ക​ൾ, വ്യാ​ഴം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ), മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി (ബു​ധ​ൻ, വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മൂ​ത​ൽ നാ​ലു വ​രെ). ര​ക്താ​ർ​ബു​ദ സം​ബ​ന്ധ​മാ​യ ഹെ​മ​റ്റോ​ള​ജി ക്ലി​നി​ക്കു​ക​ൾ (ചൊ​വ്വ, വ്യാ​ഴം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ). സ്ത​നാ​ർ​ബു​ദ/​ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ കാ​ൻ​സ​ർ ക്ലി​നി​ക്കു​ക​ൾ (തി​ങ്ക​ൾ, ബു​ധ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ), ശ്വാ​സ​കോ​ശ സം​ബ​ന്ധം (വെ​ള്ളി ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ നാ​ലു വ​രെ). കു​ട്ടി​ക​ളി​ലെ കാ​ൻ​സ​ർ ചി​കി​ത്സാ ക്ലി​നി​ക് (ബു​ധ​ൻ മൂ​ന്നു മു​ത​ൽ നാ​ലു വ​രെ), റേ​ഡി​യേ​ഷ​ൻ ക്ലി​നി​ക് (തി​ങ്ക​ൾ, വ്യാ​ഴം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ നാ​ലു വ​രെ), പു​ന​ര​ധി​വാ​സ ക്ലി​നി​ക്കു​ക​ളും നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​വും (വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ നാ​ലു വ​രെ), സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സാ ക്ലി​നി​ക്കു​ക​ൾ (ചൊ​വ്വ, വെ​ള്ളി മൂ​ന്നു മു​ത​ൽ നാ​ലു വ​രെ). കൊ​ച്ചി​ൻ കാ​ൻ​സ​ർ സെ​ന്‍റ​ർ ഹെ​ഡ്്, നെ​ക്ക് വി​ഭാ​ഗം (ബു​ധ​ൻ, വെ​ള്ളി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി (തി​ങ്ക​ൾ, ചൊ​വ്വ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​വ​രെ). ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ ക്ലി​നി​ക് (വ്യാ​ഴം ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​വ​രെ). റേ​ഡി​യേ​ഷ​ൻ ക്ലി​നി​ക്ക് (വ്യാ​ഴം, വെ​ള്ളി ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). റീ​ജ്യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ തി​രു​വ​ന​ന്ത​പു​രം സം​ശ​യ​നി​വാ​ര​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ). കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്വ​ക് രോ​ഗ​വി​ഭാ​ഗം (തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). ശി​ശു​രോ​ഗ വി​ഭാ​ഗം (ബു​ധ​ൻ, ശ​നി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). ഒ​ബ്സ്റ്റ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി (വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ നാ​ലു വ​രെ). സൈ​ക്യാ​ട്രി ക്ലി​നി​ക്കു​ക​ൾ (ചൊ​വ്വ, വ്യാ​ഴം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ നാ​ലു വ​രെ ). ഹൃ​ദ്രോ​ഗ ചി​കി​ത്സാ വി​ഭാ​ഗം (വെ​ള്ളി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). ജ​ന​റ​ൽ മെ​ഡി​സി​ൻ (ചൊ​വ്വ, വ്യാ​ഴം, ശ​നി രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ). ല​മെി​ഷ​ല​ല്മി​ശ ഛജ​ഉ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും വെ​ബ്സൈ​റ്റ് വ​ഴി​യും ഇ ​സ​ഞ്ജീ​വ​നി ടെ​ലി മെ​ഡി​സി​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.