കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
Friday, April 16, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ട​ർ​ഫ് കോ​ർ​ട്ട്, മൈ​താ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൂ​ട്ടം ചേ​ർ​ന്നു​ള​ള മ​ത്സ​ര​ങ്ങ​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ 30 വ​രെ നി​രോ​ധി​ച്ചു. എ​ന്നാ​ൽ ഒ​റ്റ​യ്ക്കു​ള​ള വ്യാ​യാ​മ​ങ്ങ​ൾ, ന​ട​ത്തം, ഓ​ട്ടം, സൈ​ക്കി​ളിം​ഗ് എ​ന്നി​വ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.
ക​ല്യാ​ണം, ഗൃ​ഹ​പ്ര​വേ​ശം മു​ത​ലാ​യ ച​ട​ങ്ങു​ക​ൾ ര​ണ്ട് മ​ണി​ക്കൂ​റി​ൽ കൂ​ടാ​നോ നൂ​റി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​വാ​നോ പാ​ടി​ല്ല. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ക്കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു അ​നു​മ​തി വാ​ങ്ങ​ണം.​
ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക​ർ​ശ​ന​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണം.
ഇ​ന്നും നാ​ളെ​യും
കൂ​ടു​ത​ൽ പേ​രി​ൽ
കോ​വി​ഡ് പ​രി​ശോ​ധ​ന
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ പേ​രി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. പ​നി, ചു​മ, ജ​ല​ദോ​ഷം തു​ട​ങ്ങി​യ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത 45 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ, 45 വ​യ​സ് ക​ഴി​ഞ്ഞ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ, കോ​വി​ഡ് രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ, ക​ച്ച​വ​ട​ക്കാ​ർ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ഥി​ച്ചു.