എകെഎസ്ടി​യു ധ​ർ​ണ ന​ട​ത്തി
Tuesday, April 13, 2021 11:21 PM IST
ക​ൽ​പ്പ​റ്റ: എകെഎ​സ്ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ർ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഗ​വ, എ​യ്ഡ​ഡ് ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പി​ക​മാ​ർ​ക്കും ഓ​ണ​റേ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.
സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​ദി​നേ​ശ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ലി ജേ​ക്ക​ബ്, കെ. ​സ​ജി​ത്കു​മാ​ർ, ടി.​എ​സ്. ശ്രീ​ജി​ത്ത്, എ​ൻ.​പി.ഗീ​താ​ബാ​യ്, കെ.​ജെ. ലി​സി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് നി​ർ​ണ​യ ക്യാ​ന്പ്
അ​ന്പ​ല​വ​യ​ൽ: പ​ഞ്ചാ​യ​ത്ത്, പ​ബ്ലി​ക് ലൈ​ബ്ര​റി, ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​വ​രെ പ​ബ്ലി​ക് ലൈ​ബ്ര​റി പ​രി​സ​ര​ത്ത് കോ​വി​ഡ് നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും.