കരാട്ടെ ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, April 13, 2021 11:20 PM IST
പു​ൽ​പ്പ​ള്ളി: തൃ​ശൂ​രി​ൽ ന​ട​ന്ന 41 ാ മ​ത് സം​സ്ഥാ​ന ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​ൽ വ​യ​നാ​ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ൽ നേ​ടി​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
സം​സ്ഥാ​ന കേ​ഡ​റ്റ്, ജൂ​ണി​യ​ർ, അ​ണ്ട​ർ 21 മ​ത്സ​ര വി​ജ​യി​ക​ളാ​യ ന​ന്ദ​ന ഷാ​ജി, അ​ഗാ​സി ബെ​ന​റ്റ്, പി.​എ​സ്. ശ്രീ​രാം എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. സി​റ്റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി മാ​ത്യു വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു സി.​ഡി. ബാ​ബു, പി.​എ. ഡി​വ​ൻ​സ്, പി.​വി. സു​രേ​ഷ്, എം.​പി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റെ​സി ഷാ​ജി​ദാ​സി​നു നാ​ട്യ​പൂർ​ണ​യി​ൽ ഒ​ന്നാം റാ​ങ്ക്

പു​ൽ​പ്പ​ള്ളി: ഭാ​ര​ത് സേ​വ​ക് സ​മാ​ജ​ത്തി​ന്‍റെ ഭ​ര​ത​നാ​ട്യം പ​രീ​ക്ഷ​യാ​യ നാ​ട്യ​പൂ​ർ​ണ​യി​ൽ ക​ലാ​മ​ണ്ഡ​ലം റെ​സി ഷാ​ജി ദാ​സ് ഒ​ന്നാം റാ​ങ്ക് നേ​ടി. പു​ൽ​പ്പ​ള്ളി ചി​ല​ങ്ക നാ​ട്യ​ക​ലാ​ക്ഷേ​ത്ര ഉ​ട​മ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ജി​ദാ​സി​ന്‍റെ ഭാ​ര്യ​യാ​ണ് റെ​സി. 23 വ​ർ​ഷ​മാ​യി നൃ​ത്താ​ധ്യാ​പി​ക​യാ​ണ്. പു​ൽ​പ്പ​ള്ളി കു​ത്തോ​ടി​യി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ-​ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.