കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി ബ​ത്തേ​രി ന​ഗ​ര​സ​ഭ
Tuesday, April 13, 2021 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ.ര​മേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
19, 20 തി​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​മ്യ ഇ​മ്മാ​നു​വ​ൽ സ്വീ​ക​രി​ക്കേ​ണ്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും. മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ജാ​ഗ്ര​ത അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കും.
വാ​ർ​ഡ് ത​ല​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കും. യോ​ഗ​ത്തി​ൽ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി.​കെ.സ​ഹ​ദേ​വ​ൻ, ലി​ഷ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ധാ ര​വീ​ന്ദ്ര​ൻ, സി.​കെ.ഹാ​രി​ഫ്, വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ.പ്ര​ശാ​ന്ത്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൻ.​കെ.അ​ലി അ​സ്ഹ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ​സ്.സ​ന്തോ​ഷ്കു​മാ​ർ, ബാ​ബു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ സ്മി​ത, വ​യോ​മി​ത്രം കോ-ഓ​ർ​ഡി​നേ​റ്റ​ർ നി​മ്മി, അ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ ദേ​ശീ​യ പാ​ത​യി​ൽ ഉൗ​മ​തു​റൈ​ക്കാ​ടി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി-​ര​ക്ഷാ​സേ​ന മ​രം മു​റി​ച്ചു​മാ​റ്റി​യാ​ണ് റോ​ഡ് ത​ട​സം നീ​ക്കി​യ​ത്.
വൃ​ക്ഷ​ക്കൊ​ന്പു​ക​ൾ ലൈ​നി​ലേ​ക്കു പൊ​ട്ടി​വീ​ണു ഗൂ​ഡ​ല്ലൂ​ർ, ഗ​വി​പ്പാ​റ, മേ​ലെ ഗൂ​ഡ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ​വും ഉ​ണ്ടാ​യി.