നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് വ​നം ജീ​വ​ന​ക്കാ​ർ വാ​സ​യോ​ഗ്യ​മാ​ക്കി
Tuesday, April 13, 2021 11:20 PM IST
കാ​ട്ടി​ക്കു​ളം: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് വ​നം ജീ​വ​ന​ക്കാ​ർ വാ​സ​യോ​ഗ്യ​മാ​ക്കി. അ​പ്പ​പാ​റ പു​ലി​മു​ണ്ട വേ​ലാ​യു​ധ​ന്‍റെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ അ​പ്പ​പ്പാ​റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം​മൂ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു വീ​ട്. മ​ഴ​യ​ത്തു ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ വീ​ഴു​ന്ന സ്ഥി​തി​യി​ലു​മാ​യി​രു​ന്നു.
ഭ​യ​ത്തോ​ടെ​യാ​യി​രു​ന്നു വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ അ​ന്തി​യു​റ​ക്കം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ നേ​ര​ത്തേ മ​രി​ച്ച​താ​ണ്. മ​ക്ക​ളി​ല്ല. ത​നി​ച്ചു താ​മ​സി​ക്കു​ന്ന വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ ദു​ര​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു വ​നം ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ. ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം.​വി. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് താ​മ​സ​യോ​ഗ്യ​മാ​ക്കി​യ​ത്.