കാ​ട്ടു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ വ​യ​നാ​ട് വ​ന്യ​ജീ​വിസ​ങ്കേ​ത​ത്തി​ല്‍ പ​ഠ​നം
Tuesday, April 13, 2021 1:14 AM IST
ക​ല്‍​പ്പ​റ്റ: വം​ശ​നാ​ശം നേ​രി​ടു​ന്ന കാ​ട്ടു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ പ​ഠ​നം ന​ട​ത്തി.
വൈ​ല്‍​ഡ് ലൈ​ഫ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി, നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സ്, കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, അ​മേ​രി​ക്ക​യി​ലെ ഫ്‌​ളോ​റി​ഡ, സ്റ്റാ​ന്‍​ഫ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ഠ​ന​സം​ഘം.
2019ല്‍ ​വ​ന​ത്തി​ല്‍ 350 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തു ഫീ​ല്‍​ഡ് സ​ര്‍​വേ ന​ട​ത്തി ശേ​ഖ​രി​ച്ച കാ​ഷ്ഠ​വും അ​വ​ശി​ഷ്ട​ങ്ങ​ളും ആ​ധു​നി​ക ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ക​ല​നം ചെ​യ്താ​ണ് കാ​ട്ടു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യ​ത്.
വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ 100 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ 12-14 കാ​ട്ടു​നാ​യ്ക്ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്. കാ​ട്ടു​നാ​യ്ക്ക​ളു​ടെ വം​ശ​വ​ര്‍​ധ​ന​യ്ക്ക് ഉ​ത​കു​ന്ന​താ​ണ് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​ന്നു പ​ഠ​ന​സം​ഘം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ​ഠ​ന​റി​പ്പോ​ര്‍​ട്ട് രാ​ജ്യാ​ന്ത​ര ജേ​ണ​ലാ​യ ബ​യോ​ള​ജി​ക്ക​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​നി​ല്‍ അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ക​ടു​വ​സാ​ന്ദ്ര​ത​യി​ലും വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​തം മു​ന്നി​ലാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ന്ന സ​ര്‍​വേ​യി​ല്‍ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ 100 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ 11-13 ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.