സ്കൂ​ളു​ക​ളി​ൽ ന​ഴ്സിം​ഗ് കെ​യ​ർ: പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ന്ന് പ​രി​ഗ​ണി​ക്കും
Tuesday, April 13, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ന​ഴ്സിം​ഗ് കെ​യ​ർ സൗ​ക​ര്യ​വും ഓ​ണ്‍ കോ​ൾ ഡോ​ക്ട​ർ സേ​വ​ന​വും ഫ​സ്റ്റ് എ​യ്ഡ് റൂം ​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ന്ന് പ​രി​ഗ​ണി​ക്കും.
മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ.ജോ​സ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ന്ന് വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ലാ​ണ് പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.
വ​യ​നാ​ട് ബ​ത്തേ​രി പു​ത്ത​ൻ​കു​ന്നി​ലെ സ​ർ​വ​ജ​ന സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിനി ഷ​ഹ്ല ഷെ​റി​ൻ 2019 ന​വം​ബ​ർ 20ന് ​ക്ലാ​സ് മു​റി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു എ​ബി ജെ. ​ജോ​സ് ന​ൽ​കി​യ പ​രാ​തി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി മ​രി​ക്കാ​നി​ട​യാ​യ​ത് കൃ​ത്യ​മാ​യ പ​രി​ച​ര​ണം കൃ​ത്യ സ​മ​യ​ത്ത് കി​ട്ടാ​ത്ത​തു​മൂ​ല​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.