കൃ​ത്രി​മ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Tuesday, April 13, 2021 1:13 AM IST
മാ​ന​ന്ത​വാ​ടി: വ്യാ​ജ ഒ​സ്യ​ത്തി​ന്‍റെ മ​റ​വി​ൽ കൃ​ത്രി​മ രേ​ഖ​ക​ൾ ച​മ​ച്ച് ഭൂ​മി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ക​ണി​യാ​രം ക​ണ്ണോ​ത്ത് മൊ​ട്ട​ൻ​കു​ന്ന് തൊ​ടു​വ​യ​ൽ കു​ന്നോ​ൻ കു​മാ​ര കു​റു​പ്പി​ന്‍റെ ഭൂ​മി​യാ​ണ് കൃ​ത്രി​മ രേ​ഖ​ക​ൾ നി​ർ​മി​ച്ച് ഭൂ​മാ​ഫി​യ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ന​ന്ത​ര​വ​കാ​ശി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മാ​ന​ന്ത​വാ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ 90/1937 ന​ന്പ​ർ ആ​ധാ​ര​പ്ര​കാ​രം കു​മാ​ര കു​റു​പ്പി​ന് അ​വ​കാ​ശ​മു​ള്ള 16 ഏ​ക്ക​ർ 64 സെ​ന്‍റ് സ്ഥ​ല​മാ​ണ് വ്യാ​ജ ഒ​സ്യ​ത്തി​ന്‍റെ​യും കൃ​ത്രി​മ രേ​ഖ​ക​ൾ ച​മ​ച്ചും ഭൂ​മാ​ഫി​യ ഇ​പ്പോ​ൾ വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത്.
കു​മാ​ര കു​റു​പ്പി​ന്‍റെ കാ​ല​ശേ​ഷം ഉ​ണ്ടാ​ക്കി​യ മൂ​ന്ന് വ്യാ​ജ ഒ​സ്യ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഭൂ​മാ​ഫി​യ ഇ​പ്പോ​ൾ സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. അ​ടി​യാ​ധാ​ര​ത്തി​ലെ യ​ഥാ​ർ​ത്ഥ അ​വ​കാ​ശി​ക​ളെ വ​സ്തു​വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്നും മ​റ​ച്ചു​വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് വ​സ്തു​വി​ൽ​പ്പ​ന ന​ട​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​രോ​പി​ക്കു​ന്നു.
അ​ത്ത​ര​ത്തി​ൽ ഭൂ​മി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യോ പോ​ക്ക് വ​ര​വ് ന​ട​ത്തു​ക​യോ ചെ​യ്ത് ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ന​ന്ത​രാ​വാ​കാ​ശി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ സ്വ​ത്തി​ന് 22 അ​വ​കാ​ശി​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി. ​ശ്രീ​ധ​ര​ൻ പ​ണി​ക്ക​ർ, പി. ​പ​ത്മ​നാ​ഭ​ൻ, എം. ​മ​ണി, പി.​കെ. ര​ജീ​ഷ്, കെ.ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.