മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, April 13, 2021 1:12 AM IST
മാ​ന​ന്ത​വാ​ടി: ഗ്രാ​മീ​ണ​ജ​ന​ത​യു​ടെ ആ​ശ്ര​യ​മാ​യ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. 2020-21 വ​ർ​ഷ​ത്തി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 42.79 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ൽ ചെ​ല​വ​ഴി​ച്ച​ത്. 12.48 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് 8.66 കോ​ടി രൂ​പ​യും തി​രു​നെ​ല്ലി 6.95 കോ​ടി രൂ​പ​യും തൊ​ണ്ട​ർ​നാ​ട് 8.18 കോ​ടി രൂ​പ​യും വെ​ള്ള​മു​ണ്ട 6.52 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. 1140642 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 16417 കു​ടും​ബ​ങ്ങ​ളി​ലെ 20159 പേ​ർ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി. 1411 പേ​ർ 100 ദി​വ​സ​ത്തെ തൊ​ഴി​ൽ പൂ​ർ​ത്തീ​ക​രി​ച്ച തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്ക്100 ദി​നം തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി​യ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​യി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ ആ​കെ 5757 പേ​ർ നൂ​റ് ദി​വ​സം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ മെ​റ്റീ​രി​യ​ൽ വ​ർ​ക്ക് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ആ​സ്തി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഞാ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ’ശാ​ന്തി ക​വാ​ടം ഗ്യാ​സ് ക്രി​മ​റ്റോ​റി​യം’ എ​ടു​ത്ത് പ​റ​യേ​ണ്ട പ്ര​വൃ​ത്തി​യാ​ണ്.
ആ​കെ 131 ല​ക്ഷം രൂ​പ ചെ​ല​വ് വ​ന്ന പ​ദ്ധ​തി​യി​ൽ 32 ല​ക്ഷം രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 172 ഗ്രാ​മീ​ണ​റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടും തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ നാ​ലും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ത​വി​ഞ്ഞാ​ൽ, തി​രു​നെ​ല്ലി, എ​ട​വ​ക, വെ​ള​ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2020-21 വ​ർ​ഷ​ത്തി​ൽ 71 തൊ​ഴു​ത്ത്, 78 ആ​ട്ടി​ൻ കൂ​ട്, 24 കോ​ഴി​ക്കൂ​ട്, 11 കു​ളം മു​ത​ലാ​യ​വ നി​ർ​മിച്ചി​ട്ടു​ണ്ട്.