വാ​ഴ്സി​റ്റി ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ്: ജി ജി ക​ള​രി സം​ഘ​ത്തി​ന് അ​ഭി​മാ​ന നി​മി​ഷം
Tuesday, April 13, 2021 1:12 AM IST
പു​ൽ​പ്പ​ള്ളി: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക​ള​രി​പ്പ​യ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച് ജി​ ജി ക​ള​രി സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ. വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളാ​ണ് ജി ജി ക​ള​രി​സം​ഘ​ത്തി​ന് കീ​ഴി​ൽ അ​ഭ്യ​സി​ച്ച് നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്. ക​ള​രി സം​ഘ​ത്തി​ലെ കു​ട്ടി​കൃ​ഷ്ണ​ൻ ഗു​രു​ക്ക​ളു​ടെ കീ​ഴി​ലാ​ണ് ശി​ക്ഷ​ണം നേ​ടി​യ​ത്.
വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യ അ​ന​ന്തു എ​സ്. നാ​യ​ർ, അ​ബി​ൻ ത​ങ്ക​ച്ച​ൻ, കെ.​എ​സ്. അ​ഭി​ന​വ്, എം.​ജെ. ശ്രീ​ജി​ത്ത്, സു​ര​ഭി സു​രേ​ഷ്, വി.​എ​സ്. ആ​തി​ര (പ​ഴ​ശി​രാ​ജാ കോ​ള​ജ്, പു​ൽ​പ്പ​ള്ളി), ര​മേ​ശ് രാ​ജു(​ഗ​വ. കോ​ള​ജ്, മ​ല​പ്പു​റം), വി​സ്മ​യ മോ​ഹ​ൻ​ദാ​സ്(​ഗ​വ. കോ​ള​ജ്, ക​ൽ​പ്പ​റ്റ), വി​സ്മ​യ ബേ​ബി (സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, ബ​ത്തേ​രി), അ​ശ്വ​തി സ​ന്തോ​ഷ് (ജ​യ​ശ്രീ കോ​ള​ജ്, ക​ള​നാ​ടി​കൊ​ല്ലി) തു​ട​ങ്ങി​യ​വ​രാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​ത്. വി​ജ​യി​ക​ളെ ജി.​ജി. ക​ള​രി സം​ഘം പി​ടി​എ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​പി. ജോ​സ് ഗു​രു​ക്ക​ൾ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു, വി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കെ.​സി. കു​ട്ടി​കൃ​ഷ്ണ​ൻ ഗു​രു​ക്ക​ൾ, ആ​സി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.