മീ​ന​ങ്ങാ​ടി എം​എ​ഫ്സി ജേ​താ​ക്ക​ൾ
Monday, April 12, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഈ​ഗി​ൾ​സ് സം​ഘ​ടി​പ്പി​ച്ച ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ മീ​ന​ങ്ങാ​ടി എം​എ​ഫ്സി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഡി​എ​സ്എ​ൽ സെ​വ​ൻ​സ് പി​ണ​ങ്ങോ​ടി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ട്രോ​ഫി​യും ക്യാ​ഷ്പ്രൈ​സും ഈ​ഗി​ൾ​സ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ ത​യ്യ​ൽ, റ​ഷീ​ദ് മു​സ്ത​ഫ വെ​ങ്ങ​പ്പ​ള്ളി എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. സ​ഹാ​റാ ഗ്രൂ​പ്പും മ​ണ​ലാ​ര​ണ്യം പി​ണ​ങ്ങോ​ട് കൂ​ട്ടാ​യ്മ​യു​മാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.
പി.​വി. ഷാ​ജി, കെ.​കെ. നി​ഷാ​ദ്, വി.​എം. അ​യ്യൂ​ബ്, സാ​നി നാ​സ​ർ, കെ. ​ജ​റീ​ഷ്, ഹാ​രി​സ് ചി​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.