ബ​ത്തേ​രിയി​ൽ എൻഡിഎ നേടുന്ന വോ‌ട്ടുകൾ നിർണായകമാകും
Monday, April 12, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ നേ​ടു​ന്ന വോ​ട്ടു​ക​ൾ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​കു​മെ​ന്നു വി​ല​യി​രു​ത്ത​ൽ. കോ​ണ്‍​ഗ്ര​സി​നു ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​തു എ​ൽ​ഡി​എ​ഫ് ക്യാ​ന്പി​നെ പ്ര​തീ​ക്ഷ​യി​ലാ​ക്കു​ന്നു.
താ​മ​ര അ​ട​യാ​ള​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു​വി​നു ല​ഭി​ക്കു​ന്ന വോ​ട്ടി​ന്‍റെ എ​ണ്ണം 15,000ൽ ​താ​ഴെ​യാ​യി​ല്ലെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി വി​ജ​യ​ഭേ​രി മു​ഴ​ക്കാ​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. സി​പി​എ​മ്മി​ലെ പി.​വി.വ​ർ​ഗീ​സ് വൈ​ദ്യ​ർ 1996ലും ​പി. കൃ​ഷ്്ണ​പ്ര​സാ​ദ് 2006ലും ​ബ​ത്തേ​രി​യി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഈ ​ര​ണ്ടു തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സി​ലെ അ​ക​പ്പോ​രാ​ണ് എ​ൽ​ഡി​എ​ഫി​നെ തു​ണ​ച്ച​ത്. സ​മാ​ന​സാ​ഹ​ച​ര്യം മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി​യും ഉ​ണ്ടെ​ന്നാ​ണ് ഇ​ട​തു നേ​താ​ക്ക​ൾ ക​രു​തു​ന്ന​ത്.
അ​ടു​ത്ത​കാ​ല​ത്തു കെ​പി​സി​സി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു സി​പി​എ​മ്മി​ലെ​ത്തി​യ എം.​എ​സ്.വി​ശ്വ​നാ​ഥ​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​റ്റിം​ഗ് എം​എ​ൽ​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റുമാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ച്ച​ത്. പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് ബ​ത്തേ​രി. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യും നൂ​ൽ​പ്പു​ഴ, നെ​ൻ​മേ​നി, പൂ​താ​ടി, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളും മ​ണ്ഡ​ലം പ​രി​ധി​യി​ലാ​ണ്.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ. എ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ​ക്കു ല​ഭി​ച്ച വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ്യ​ത്യാ​സ​മി​ല്ല. ഏ​ഴ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി യു​ഡി​എ​ഫി​നു 78,340 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് 76,610 വോ​ട്ട് നേ​ടി.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ 78.81 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം. പോ​ൾ ചെ​യ്ത 1,72,004 വോ​ട്ടി​ൽ 44.04 ശ​ത​മാ​നം(75,747) യു​ഡി​എ​ഫി​നു ല​ഭി​ച്ചു. 37.53 ശ​ത​മാ​നം വോ​ട്ടാ​ണ്(64,549) എ​ൽ​ഡി​എ​ഫി​നു കി​ട്ടി​യ​ത്. 16.23 ശ​ത​മാ​നം(27,920) വോ​ട്ട് എ​ൻ​ഡി​എ നേ​ടി. ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ 74.29 ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം. 2016നെ ​അ​പേ​ക്ഷി​ച്ചു 4.52 ശ​ത​മാ​നം കു​റ​വാ​ണി​ത്. 220,167 വോ​ട്ട​ർ​മാ​രി​ൽ 1,63,584 പേ​രാ​ണ് വോ​ട്ടു​ചെ​യ്ത​ത്. അ​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വി​ട്ടു​നി​ന്നു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​നു വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പു​ൽ​പ്പ​ള്ളി​യും മു​ള്ള​ൻ​കൊ​ല്ലി​യും. പു​ൽ​പ്പ​ള്ളി​യി​ൽ ഇ​ക്കു​റി 69.14ഉം ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 68.44ഉം ​ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം. മ​ണ്ഡ​ലം ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ചു മു​ള്ള​ൻ​കൊ​ല്ലി​യി​ൽ 5.85ഉം ​പു​ൽ​പ്പ​ള്ളി​യി​ൽ 5.15ഉം ​ശ​ത​മാ​നം പോ​ളിം​ഗ് കു​റ​വാ​ണ്. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചെ​യ്യാ​തെ ​പോ​യ​തി​ൽ അ​ധി​ക​വും കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. മു​ള്ള​ൻ​കൊ​ല്ലി​യി​ലും പു​ൽ​പ്പ​ള്ളി​യി​ലും യു​ഡി​എ​ഫി​നു ഒ​പ്പം നി​ൽ​ക്കാ​നാ​കു​ന്ന​തു വി​ജ​യ​ത്തി​ലേ​ക്കു​ള്ള അ​ക​ലം കു​റ​യ്ക്കു​മെ​ന്നു എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​രു​തു​ന്നു. വോ​ട്ടെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കെ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി കോ​ണ്‍​ഗ്ര​സ് വി​ട്ട​താ​ണ് പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ കു​റ​വ​ല്ല. മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി​നി​യാ​ണ് കെ.​സി. റോ​സ​ക്കു​ട്ടി. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു സി​പി​എ​മ്മി​ൽ ചേ​ർ​ന്ന ഇ​വ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു ഇ​റ​ങ്ങി​യി​രു​ന്നു.
പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ കു​റു​മ സ​മു​ദാ​യാം​ഗ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ. മ​ണ്ഡ​ല​ത്തി​ൽ കു​റു​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 22,000 ഓ​ളം വോ​ട്ട​ർ​മാ​രു​ണ്ട്. കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കു​മാ​ണ് കു​റു​മ സ​മു​ദാ​യ​ത്തി​ൽ പൊ​തു​വ സ്വാ​ധീ​നം. വി​ശ്വ​നാ​ഥ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തു കു​റു​മ സ​മൂ​ദാ​യ വോ​ട്ടി​ൽ 10 ശ​ത​മാ​ന​മെ​ങ്കി​ലും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്രം അ​ട​യാ​ള​ത്തി​ൽ പ​തി​യു​ന്ന​തി​നു സ​ഹാ​യ​ക​മാ​യെ​ന്നു എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു​ണ്ട്. കു​റി​ച്യ സ​മു​ദാ​യാം​ഗ​മാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ൻ. കു​റി​ച്യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വോ​ട്ട​മാ​ർ മ​ണ്ഡ​ല​ത്തി​ൽ വ​ള​രെ കു​റ​വാ​ണ്.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​കെ. ജാ​നു​വി​നു 30,000ന​ടു​ത്ത് വോ​ട്ടാ​ണ് കി​ട്ടി​യ​ത്. ഇ​ത്ത​വ​ണ ബി​ജെ​പി​യു​ടെ താ​മ​ര അ​ട​യാ​ള​ത്തി​ലാ​ണ് മ​ത്സ​രി​ച്ച​തെ​ങ്കി​ലും ജാ​നു​വി​നു ഇ​ത്ര​യും വോ​ട്ട് കി​ട്ടി​ല്ലെ​ന്നു എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി വോ​ട്ടു​ക​ച്ച​വ​ടം ന​ട​ന്ന​താ​യും അ​വ​ർ ആ​രോ​പി​ക്കു​ന്നു. ബി​ജെ​പി ന​ട​ത്തി​യ ക​ച്ച​വ​ടം​മൂ​ലം ജാ​നു​വി​നു ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു പാ​തി​യോ​ള​മാ​യാ​ൽ മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹാ​ട്രി​ക് വി​ജ​യം ആ​ഘോ​ഷി​ക്കു​മെ​ന്നു സ​മ്മ​തി​ക്കാ​നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളി​ൽ പ​ല​രും മ​ടി​ക്കു​ന്നി​ല്ല.