കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി മ​രി​ച്ചു
Sunday, April 11, 2021 3:50 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി മ​രി​ച്ചു. ക​ല്ലൂ​ർ കോ​ളൂ​ർ ക​ട​ന്പ​ക്കാ​ട് കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ചെ​ല​വ​വ​നാ​ണ്(65)​മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ൻ​കു​ഴി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ ചെ​ല​വ​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ തെ​ര​യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബ​ത്തേ​രി ക​ല്ലു​മു​ക്കി​നു സ​മീ​പം വ​ന​ത്തി​ൽ അ​ഴു​കി​ത്തു​ട​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ആ​ന എ​ടു​ത്തെ​റി​ഞ്ഞ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രേ​ത​യാ​യ ബൊ​മ്മി​യാ​ണ് ഭാ​ര്യ: മ​ക്ക​ൾ: ബാ​ബു, സു​നി​ത, ലീ​ല, ശാ​ന്ത.