കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Sunday, April 11, 2021 12:34 AM IST
പു​ൽ​പ്പ​ള്ളി: വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന 45 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. കാ​ൻ​സ​ർ, വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ല​ട​ക്കം പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് യ​ഥാ​സ​മ​യ​ത്തു​ള്ള പ​രി​ശോ​ധ​ന​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. നേ​ര​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ നാ​ളു​ക​ളി​ൽ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തും ന​ട​ക്കു​ന്നി​ല്ല.

ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി എ​ത്തു​ന്ന​വ​ർ നി​രാ​ശ​രാ​യി മ​
ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. രോ​ഗ​വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​ക്ക് പോ​കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.