കോ​വി​ഡ് മാ​ന​ദ​ണ്ഡം: വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, April 11, 2021 12:34 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല എ​ന്ന് പ​റ​ഞ്ഞ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തെരഞ്ഞെടുപ്പ് സ​മ​യ​ത്തും അ​ല്ലാ​തെ​യും തെ​രു​വു​ക​ളി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ഒ​ത്തു​കൂ​ടു​ക​യും മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കാ​തെ ഇ​ഷ്ടാ​നു​സ​ര​ണം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ടെ പെ​രു​മാ​റു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​ല്ലാ​ത്ത കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന അ​ധി​കൃ​ത​ർ പു​ന​പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​വ​ണം.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​റും മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചു കൊ​ണ്ടാ​ണ് വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന​ത്. വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ സ​മൂ​ഹം മൊ​ത്തം ത​യാ​റാ​ക​ണം. വ്യാ​പാ​രി​ക​ളും മു​ന്പ​ന്തി​യി​ലു​ണ്ടാ​വും. പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. മ​ഹേ​ഷ്, ട്ര​ഷ​റ​ർ എ​ൻ.​പി. ഷി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.