രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ടെ​സ്റ്റി​ന് ത​യാ​റാ​ക​ണം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Sunday, April 11, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രും ടെ​സ്റ്റ് ന​ട​ത്താ​ൻ സ്വ​മേ​ധ​യാ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ത്ഥി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ഗ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ൽ ഗു​രു​ത​ര​മാ​ക്കു​ന്ന​ത് ത​ട​യാ​നും മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. ഈ ​മ​ഹാ​മാ​രി​യി​ൽ നി​ന്ന് സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മാ​സ്ക് ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്കു​ക, കൈ​ക​ൾ ഇ​ട​യ്ക്കി​ടെ വൃ​ത്തി​യാ​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, അ​ർ​ഹ​രാ​യ​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണം.