ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു; മ​ക്ക​ൾ റി​മാ​ൻ​ഡി​ൽ
Sunday, April 11, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​കി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച കേ​സി​ൽ ര​ണ്ടു മ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. തെ​ക്കും​ത​റ മാ​ന്പി​ച്ച കോ​ള​നി​യി​ലെ രാ​ജ​ന്‍റെ (61) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തീ​ഷ് (21), ര​തീ​ഷ് (20) എ​ന്നീ മ​ക്ക​ളെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​തു മ​ക്ക​ൾ ത​ട​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ലെ ഷാ​ൾ മു​റു​കി​യാ​യി​രു​ന്നു രാ​ജ​ന്‍റെ മ​ര​ണം. പി​ടി​വ​ലി​ക്കി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​കി രാ​ജ​ൻ വീ​ണു. മ​ദ്യ​ല​ഹ​രി​യി​ൽ വീ​ണ​താ​ണെ​ന്നാ​ണ് മ​ക്ക​ൾ ക​രു​തി​യ​ത്. നേ​രം പു​ല​ർ​ന്നി​ട്ടും രാ​ജ​ൻ എ​ണീ​ക്കാ​ത്തി​നെ​ത്തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് ക​ഴു​ത്തി​ൽ കു​രു​ക്കു മു​റു​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു തെ​ളി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​തീ​ഷും ര​തീ​ഷും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.