പ​ച്ച​ക്ക​റി സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം
Saturday, April 10, 2021 12:47 AM IST
കേ​ണി​ച്ചി​റ: ഡെ​വ​ല​പ്മെ​ന്‍റ് ഫോ​ർ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ൻ​ഡ് എ​ഡു​ക്കേ​ഷ​ന​ൽ സ​സ്റ്റ​യി​ന​ബി​ൾ സൊ​സൈ​റ്റി​യു​ടെ(​ഡ​യ​സ്) പ​ച്ച​ക്ക​റി സ്റ്റാ​ൾ പൂ​താ​ടി​ക്ക​വ​ല​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ർ​ഷ​ക​ർ ജൈ​വ​രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളാ​ണ് സൊ​സൈ​റ്റി സം​ഭ​രി​ച്ചു സ്റ്റാ​ളി​ലൂ​ടെ വി​ൽ​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​പ​ണ​നോ​ദ്ഘാ​ട​നം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​നും ഉ​ത്പ​ന്ന​സം​ഭ​ര​ണ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അംഗം ലൗ​ലി ഷാ​ജു​വും തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പൂ​താ​ടി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ധീ​ര​നും നി​ർ​വ​ഹി​ച്ചു.
പൂ​താ​ടി കൃ​ഷി ഓ​ഫീ​സ​ർ അ​ശ്വ​തി ബാ​ല​കൃ​ഷ്ണ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ന്ദ​ർ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. മാ​ധ​വ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി.​കെ. ദി​വാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.