സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Friday, April 9, 2021 1:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ബ​ത്തേ​രി റോ​ട്ട​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് തു​ട​ങ്ങി. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ക്യാ​ന്പ് നാ​ളെ സ​മാ​പി​ക്കും. മൈ​സൂ​ർ റോ​ഡി​ലു​ള്ള റോ​ട്ട​റി കോ​ട്ടേ​ജി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് ക്യാ​ന്പ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡു​മാ​യി നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സാ​ലി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​മ​ധു​സൂ​ധ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഓ​മ​ന മ​ധു​സൂ​ധ​ന​ൻ, ഗീ​വ​ർ​ഗീ​സ് മൂ​ല​ഞ്ചേ​രി, ഇ.​പി. മോ​ഹ​ൻ ദാ​സ്, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ്, ബ​ത്തേ​രി കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​വി. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.