മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Friday, April 9, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ന​ങ്ങ​ൾ കൂ​ട്ടം​കൂ​ടു​ന്ന എ​ല്ലാ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്കേ​ണ്ട​തും കോ​വി​ഡ്-19 വൈ​റ​സ് നി​ർ​വ്യാ​പ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ക്യ​ത്യ​മാ​യി പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന കോ​വി​ഡ് രോ​ഗ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​നി​യ​ന്ത്രി​ത​മാ​യി രീ​തി​യി​ൽ കോ​വി​ഡ് വ്യാ​പി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ക്കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ളി​ൽ നി​ന്നും എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വി​ട്ട് നി​ൽ​ക്കേ​ണ്ട​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ പൊ​തു ഇ​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​തും സാ​നി​റ്റൈ​സ​ർ/​സോ​പ്പ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​മാ​ണ്.
വി​വാ​ഹം, മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ൽ ജി​ല്ല​യി​ലെ പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​നി​റ്റൈ​സ​ർ, സോ​പ്പ് എ​ന്നി​വ പൊ​തു​ഉ​പ​യോ​ഗ​ത്തി​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​ക്കൊ​ണ്ട് പ്ര​തി​ഷേ​ധ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് തു​ട​ർ​ന്നും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ള​ട​ക്ക​മു​ള്ള എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.